Connect with us

International

കിഴക്കന്‍ ഉക്രൈനില്‍ രൂക്ഷ പോരാട്ടം

Published

|

Last Updated

കീവ്: കിഴക്കന്‍ ഉക്രൈനില്‍ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ലുഹാന്‍സ്‌ക് നഗരത്തിന് സമീപത്തെ ബോര്‍ഡര്‍ കമാന്‍ഡ് കേന്ദ്രത്തിന് നേരെ വിമതര്‍ തുടര്‍ച്ചയായ ആക്രമണം നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ അഞ്ച് വിമതര്‍ കൊല്ലപ്പെട്ടുവെന്നും എട്ട് പേര്‍ക്ക് പരുക്കേറ്റുവെന്നും ബോര്‍ഡര്‍ ഏജന്‍സി പറഞ്ഞു. ഏഴ് ബോര്‍ഡര്‍ ഗാര്‍ഡുമാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനായി ഉക്രൈന്‍ സൈനിക വിമാനത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ് വിമതര്‍ പിടിച്ചടക്കിയ ലുഹാന്‍സ്‌കിലെ പ്രധാനപ്പെട്ട മേഖലാ കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായി. സ്‌ളോവിയാന്‍സ്‌കില്‍ ഉക്രൈന്‍ സൈനികര്‍ കഴിഞ്ഞ മാസം 31 മുതല്‍ വിമതരെ തുരത്താന്‍ തയ്യാറെടുത്തിട്ടുണ്ട്. മേഖലാ കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. ഉക്രൈന്‍ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നാണ് റഷ്യന്‍ അനുകൂല സംഘങ്ങള്‍ ആരോപിക്കുന്നത്. ഇത് നിഷേധിച്ച ഭരണകൂടം സ്‌ഫോടനം നടന്നത് വിമതര്‍ ചെറിയ ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ തെറ്റായി കൈകാര്യം ചെയ്തതുകൊണ്ടാണെന്ന് അവകാശപ്പെട്ടു. കീവ് ഭരണകൂടം സ്വന്തം ജനങ്ങള്‍ക്ക് നേരെ മറ്റൊരു കുറ്റക്യത്യം കൂടി ചെയ്തിരിക്കുകയാണെന്നാണ് സ്‌ഫോടനം സംബന്ധിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചത്.

Latest