Connect with us

Kozhikode

പരിസ്ഥിതി ദിനാചരണം കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യു

Published

|

Last Updated

കോഴിക്കോട്: “നാളേക്കൊരു തണല്‍” എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രണ്ട് ലക്ഷം വൃക്ഷത്തൈകള്‍ നടും. ഭൂമിയില്‍ മനുഷ്യന്റെ ചൂഷണാധിഷ്ഠിത ഇടപെടല്‍ മൂലം കാലാവസ്ഥ മാറ്റവും അതികഠിനമായ ചൂടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രകൃതിയുടെ താളം നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള ഇടപെടലുകളുടെ ഭാഗമായാണ് എസ് എസ് എഫ് സംസ്ഥാന വ്യാപകമായി വൃക്ഷതൈകള്‍ നടുന്നത്.
പ്രകൃതിയേയും ജലസ്രോതസുകളേയും കച്ചവടവത്കരിക്കുകയും പ്രകൃതിക്കുമേല്‍ ക്രൂരമായ കൈയേറ്റം നടത്തുകയും ചെയ്തതിന്റെ ശിക്ഷയാണ് നാമിന്ന് അനുഭവിക്കുന്നത്.
6300 ഗ്രാമങ്ങള്‍, 232 ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ലക്ഷം വൃക്ഷതൈകള്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ നടും. കഴിഞ്ഞ ആറ് വര്‍ഷമായി പരിസ്ഥിതി ദിനത്തില്‍ എസ് എസ് എഫ് വൃക്ഷതൈകള്‍ വെച്ചു പരിസ്ഥിതി ബോധവത്കരണത്തില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ വൃക്ഷതൈകള്‍ നട്ട് അവയെ സംരക്ഷിക്കാന്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപന പരിസരം, തരിശു സ്ഥലങ്ങള്‍, പാതയോരങ്ങള്‍ ഉള്‍പ്പെടെ പ്രധാന കവലകളിലും പൊതുസ്ഥലങ്ങളിലും പൊതുജനപങ്കാളിത്തത്തോടെയാണ് തൈകള്‍ നടുന്നത്. സംസ്ഥാനത്ത 14 കേന്ദ്രങ്ങളിലും 87 ഡിവിഷന്‍ കേന്ദ്രങ്ങളിലും നടക്കുന്ന വൃക്ഷതൈ നടല്‍ ചടങ്ങില്‍ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും സംബന്ധിക്കും. ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരൂര്‍, ജില്ലാ ആശുപത്രി പരിസരത്ത് മലയാള സര്‍വകലാശാല വൈസ്. ചാന്‍സില്‍ ഡോ. കെ ജയകുമാര്‍ നിര്‍വഹിക്കും. വി അബ്ദുല്‍ ജലീല്‍ സഖാഫി, വി പി എം ഇസ്ഹാഖ്, ഉമര്‍ ഓങ്ങല്ലൂര്‍, എ എ റഹീം, സൈനുദ്ദീന്‍ സഖാഫി, ശിഹാബുദ്ദീന്‍ സഖാഫി, മുഹമ്മദ് ശാഫി പി കെ, അബ്ദുസ്സമദ് മുട്ടന്നൂര്‍ സംബന്ധിക്കും.