Connect with us

Eranakulam

ശ്രീലങ്കയില്‍ നിന്ന് കേരളത്തിലെത്തിച്ച തടവകാരെ വിട്ടയക്കാത്തതിനെതിരെ പരാതിയുമായി കുടുംബങ്ങള്‍

Published

|

Last Updated

കൊച്ചി: തടവുകാരെ കൈമാറുന്നതിന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജയിലിലെത്തിച്ച മലയാളികളെ വിട്ടയക്കാത്തതിനെതിരെ പരാതിയുമായി തടവുകാരുടെ കുടുംബങ്ങള്‍. അമ്പലമേട് സ്വദേശി ജൂഡി ആന്റണി, മലപ്പുറം പൊന്നാനി സ്വദേശി അഷ്‌റഫ് എന്നിവരാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. ഇവരുടെ മോചനത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് അമ്മ ലില്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പതിനഞ്ച് വര്‍ഷം മുമ്പ് പെയിന്റിംഗ് ജോലിക്കാണ ്അഷ്‌റഫ് ശ്രീലങ്കയിലെത്തിയത്. യാത്രയ്ക്കിടെ ഏജന്റ് കൈമാറിയ ബാഗില്‍ മയക്കുമരുന്ന് ഒൡപ്പിച്ചിരുന്നു. ഇതറിയാതെ യാത്ര തുടര്‍ന്ന അഷ്‌റഫിനെ കൊളംബോ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടി അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
കേസ് നടത്താന്‍ പണമില്ലാത്തതിനാല്‍ കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷവാങ്ങി. അതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ തടവുകാരെ കൈമാറുന്നതു സംബന്ധിച്ച് കരാറുണ്ടാക്കിയത്. 13 വര്‍ഷത്തെ തടവിനുശേഷം ഒരുവര്‍ഷംമുമ്പ് ഇയാളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. അഷ്‌റഫിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭാര്യ സുരേഖ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
അമ്പലമേട് സ്വദേശിയായ ജൂഡി 2001ല്‍ കച്ചവടത്തിനിയാണ് ശ്രീലങ്കയിലെത്തിയത്. ബാഗില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെ അറസ്റ്റിലായി. ജൂഡിയെ ജയിലടച്ച വിവരം നാലുമാസം കഴിഞ്ഞാണ് വീട്ടില്‍ അറിയുന്നത്. തവടുകാരെ കൈമാറുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.

 

Latest