Connect with us

National

മാധ്യമങ്ങള്‍ക്കെതിരെ അഖിലേഷ്‌

Published

|

Last Updated

ലക്‌നോ: ബദൗന്‍ ബലാത്സംഗ കേസ് അമിതമായി പരാമര്‍ശിച്ച് മാധ്യമങ്ങള്‍ ഉത്തര്‍പ്രദേശിനെതിരെ നിലകൊള്ളുകയാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഈയൊരു വിഷയം എടുത്ത് കാണിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ മാധ്യമങ്ങള്‍ വിട്ടുകളയുന്നു. ബദൗനില്‍ സംഭവിച്ചത് പോലെ സംസ്ഥാനത്ത് ഇനി ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. സി ബി ഐ അന്വേഷണത്തിന്‍ ഉത്തരവിട്ടു കഴിഞ്ഞു.
യു പിയില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. ഇത്തരം സംഭവങ്ങള്‍ യു പിയില്‍ മാത്രമാണോ നടക്കുന്നത്. ഈയടുത്ത് ബംഗളൂരുവില്‍ അത്തരത്തിലൊരു കേസ് ഉണ്ടായി. അത് ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്‌തോയെന്ന് അഖിലേഷ് ചോദിച്ചു.
മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും നടന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ അക്കമിട്ട് നിരത്താമെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ മാധ്യമങ്ങള്‍ ഈയൊരു വിഷയം മാത്രം എടുത്ത് യു പിയെക്കുറിച്ച് ആളുകളില്‍ തെറ്റിദ്ധാരണ പരത്താന്‍ കൗശലപൂര്‍വം ഇടപെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

---- facebook comment plugin here -----

Latest