Connect with us

Ongoing News

അനധികൃത നിര്‍മാണം: നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Published

|

Last Updated

തിരുവനന്തപുരം: അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതെയും ക്രമവത്ക്കരിക്കാതെയും കാലക്രമത്തില്‍ നിയമാനുസൃത നിര്‍മാണങ്ങളായി മാറുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
അനധികൃത നിര്‍മാണത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൂക്ഷിക്കണം. അനധികൃത നിര്‍മാണത്തെക്കുറിച്ചുളള വിവരങ്ങള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കണം. ചട്ടലംഘനങ്ങള്‍ പരിഹരിച്ചതിനു ശേഷം കെട്ടിടം നിയമാനുസൃതമാകുമ്പോഴും ഈ വിശദാംശങ്ങള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രജിസ്റ്റര്‍ പരിശോധിച്ച് അനധികൃത നിര്‍മാണത്തിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും ഈ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോ മാസവും 25നു മുമ്പ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ വകുപ്പ് തലവന്മര്‍ക്ക് അയച്ചുകൊടുക്കണം. വകുപ്പു തലവന്മര്‍ അവ ക്രോഡീകരിച്ച് എല്ലാ മാസവും സര്‍ക്കാറില്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തിമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest