Connect with us

Ongoing News

പ്ലസ്ടു അധിക ബാച്ചിന് 695 അപേക്ഷകള്‍

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്ടു പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാറിന് ലഭിച്ചത് 695 അപേക്ഷകള്‍. സംസ്ഥാനമൊട്ടാകെ ലഭിച്ച അപേക്ഷകള്‍ ഇന്നലെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെത്തിച്ചു. കൂടുതല്‍ അപേക്ഷകളും മലബാര്‍ മേഖലയില്‍ നിന്നാണ്. അപേക്ഷകള്‍ ഇന്ന് ജില്ലാടിസ്ഥാനത്തില്‍ തരംതിരിക്കും. ഇതിനുശേഷം വിശദമായ പരിശോധനക്ക് വിധേയമാക്കും. ഇതിനുശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പ് അര്‍ഹമായ സ്‌കൂളുകളുടെ പ്രാഥമിക ലിസ്റ്റ് സര്‍ക്കാറിന് സമര്‍പ്പിക്കും. തുടര്‍ന്ന് മന്ത്രിസഭ അന്തിമ തീരുമാനം കൈക്കൊള്ളും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായിരിക്കും ബാച്ചുകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്ലസ് വണ്‍ പ്രവേശത്തിനുള്ള 4,40,037 അപേക്ഷകളാണ് ഇതുവരെ ഓണ്‍ലൈനായി ലഭിച്ചത്. കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. പ്ലസ് വണ്‍ പ്രവേശത്തിന് നേരിട്ട് അപേക്ഷിക്കാനുള്ള അപേക്ഷാ ഫോമുകള്‍ നാളെ മുതല്‍ സ്‌കൂളുകളിലെത്തിച്ചു തുടങ്ങുമെന്ന് ഹയര്‍ സെക്കന്‍ഡറി അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിക്കൊണ്ടുള്ള തീരുമാനം ഇന്നുണ്ടായേക്കും. ഓണ്‍ലൈന്‍ സംവിധാനത്തില്‍ തകരാര്‍ വന്നതിനെത്തുടര്‍ന്നാണ് തീയതി നീട്ടുന്നത്.