Connect with us

Kozhikode

മര്‍കസ് ഗ്രീന്‍ മൂവ്‌മെന്റ് ഉദ്ഘാടനം ജൂണ്‍ 5ന് നോളജ് സിറ്റിയില്‍

Published

|

Last Updated

കോഴിക്കോട്: പരിസ്ഥിതി സംരംക്ഷണത്തിനും ബോധവത്കരണത്തിനുമായി മര്‍കസ് നോളജ് സിറ്റി രാജ്യവ്യാപകമായി വിപുലമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. പരിസ്ഥിതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രീന്‍ (ഗ്രീന്‍ റൂട്ട് ടു എഫിഷ്യന്റ് എക്കോ സിസ്റ്റം ഇന്‍ നേച്ച്വര്‍) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മസ്ജിദുകള്‍, മഹല്ലുകള്‍, മദ്‌റസകള്‍, ദര്‍സുകള്‍, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്.
മരം നടല്‍, പരിസ്ഥിതി ബോധവത്കരണം, അടുക്കളത്തോട്ടം, ഗ്രീന്‍ ക്യാമ്പസ്, ജലസംരംക്ഷണം, അവാര്‍ഡ് ദാനം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ അവാര്‍ഡ് സമ്മാനിക്കും. വിദ്യാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേകം പദ്ധതികളാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
മര്‍കസ് ഗ്രീന്‍ മൂവ്‌മെന്റിന്റെ ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കാലത്ത് പതിനൊന്ന് മണിക്ക് മര്‍കസ് നോളജ് സിറ്റിയില്‍ ഒരു ലക്ഷം മരം നട്ട് ഹരിതമതില്‍ സൃഷ്ടിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഇ വി അബ്ദുറഹ്മാന്‍ പസംഗിക്കും. ഗ്രീന്‍ മൂവ്‌മെന്റ് കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.

 

---- facebook comment plugin here -----

Latest