Connect with us

Gulf

അനധികൃത സാറ്റലൈറ്റ് ചാനല്‍ ദാതാക്കള്‍ക്കെതിരെ നടപടി

Published

|

Last Updated

ദുബൈ: അനധികൃത സാറ്റലൈറ്റ് സര്‍വീസ് ദാതാക്കള്‍ക്കെതിരെ പോലീസ് നടപടി. ദക്ഷിണേഷ്യന്‍ ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് സി ഐ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാലിം ഖലീഫ അല്‍ റുമൈതി അറിയിച്ചു.
വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. പകര്‍പ്പവകാശ പരിശോധനാ വിഭാഗവും സഹകരിക്കുന്നു. അനധികൃത സാമഗ്രികള്‍, ഡികോഡറുകള്‍ എന്നിവ പിടിച്ചെടുക്കുന്നു. അനധികൃതമെന്ന് കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കും.
ടെലിവിഷന്‍ ചാനലുകള്‍ അനധികൃതമായി ലഭ്യമാക്കുന്നത് യഥാര്‍ഥ സേവന ദാതാക്കള്‍ക്ക് കോടികളുടെ നഷ്ടം വരുത്തിവെക്കുന്നു. അത് കൊണ്ടുതന്നെ സമൂഹം പരിശോധനയുമായി സഹകരിക്കണമെന്നും കേണല്‍ സാലിം ഖലീഫ അല്‍ റുമൈതി പറഞ്ഞു.
അധികൃതരുടെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ഒ എസ് എന്‍ സി ഇ ഒ ഡേവിഡ് ബുട്ടോറാക് അറിയിച്ചു.