Connect with us

Gulf

ഇത്തിഹാദും ജെറ്റും കൈ കോര്‍ക്കുന്നു; ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ഇരട്ടിപ്പിക്കുന്നു

Published

|

Last Updated

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് സി ഇ ഒ ജെയിംസ് ഹോഗന്‍ അറിയിച്ചു. ജെറ്റ് എയര്‍വേയ്‌സുമായി സഹകരിച്ചാണ് വ്യാപകമായ സര്‍വീസുകള്‍ നടത്തുക.
43 അഡീഷനല്‍ റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ആഭ്യന്തര സര്‍വീസില്‍ “ഇ വൈ” കോഡ് ഇത്തിഹാദ് എയര്‍വേയ്‌സിന് ലഭിച്ചിരിക്കുകയാണ്. ജെറ്റ് 31, ജെറ്റ് എയര്‍വേയ്‌സ് റൂട്ടുകളുമായി സഹകരിച്ചാണിത്. മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗളൂരു എന്നിവ കേന്ദ്രീകരിച്ച് അഹമ്മദാബാദ് അമൃദസര്‍, ഗോവ, ഹൈദരാബാദ്, ജെയ്പൂര്‍, കൊച്ചി, കല്‍ക്കട്ട, ലക്‌നൗ, മംഗളൂരു, പാറ്റ്‌ന, തിരുവനന്തപുരം, വഡോതര എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ടാകും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ജെറ്റ് എയര്‍വേയ്‌സ് രാജ്യാന്തര കണക്ഷനുകളെ ഉപയോഗപ്പെടുത്തിയാണ് ഇത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ വിപുലീകരിക്കുന്നത്.
സിംഗപ്പൂര്‍, ഹോംങ്കോംഗ്, ബാംങ്കോക്ക്, ചെന്നൈ, അബുദാബി എന്നിങ്ങനെ രാജ്യാന്തര സര്‍വീസുകള്‍ ഏകോപിപ്പിക്കും. ജെറ്റ് എയര്‍വെയ്‌സിന് അമേരിക്ക, യൂറോപ്പ് മേഖലകളിലേക്ക് സര്‍വീസ് നടത്താന്‍ ഇത്തിഹാദ് എയര്‍വേയ്‌സ് സഹായിക്കും. ചിക്കാഗോ, ന്യൂയോര്‍ക്ക്, ഡബ്ലിന്‍, മിലാന്‍ എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് ഇതിനുവേണ്ടി അഡീഷനല്‍ സര്‍വീസുകള്‍ തുടങ്ങും. ഇപ്പോഴത്തെ ഈ കോഡ് ഷെയര്‍ വിപുലീകരണം രണ്ട് എയര്‍ലൈനറുകള്‍ക്കും ഒരു നാഴികക്കല്ലാണ്.
ആദ്യമായാണ് ഇന്ത്യന്‍ ആഭ്യന്തര സര്‍വീസിലേക്ക് ഞങ്ങളുടെ കോഡ് ആയ ഇ വൈ പ്രവേശിക്കുന്നത്. ഇതുകാരണം യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവുണ്ടാകും. ജെറ്റ് എയര്‍വേയ്‌സിനും ധാരാളം യാത്രക്കാരെ ലഭ്യമാകും. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ 20 ശതമാനത്തോളം യാത്രക്കാരുടെ പങ്കാളിത്തം ജെറ്റ് എയര്‍വേയ്‌സിന് ലഭിക്കും. ജെയിംസ് ഹോഗന്‍ പറഞ്ഞു.

 

Latest