Connect with us

Gulf

അതിന്റെ പേര് ദുബൈ ഡൈനോ

Published

|

Last Updated

ദുബൈ: ദുബൈ മാളില്‍ പ്രദര്‍ശിപ്പിക്കുന്ന ഡൈനോസോറിന്റെ അസ്ഥികൂടത്തിന് ദുബൈ ഡൈനോ എന്ന് നാമകരണം ചെയ്തു. 15.5കോടി വര്‍ഷം പഴക്കമുള്ള ഡൈനോസറിന്റെ അസ്ഥികൂടം ദുബൈമാളില്‍ ആയിരങ്ങളെ ആകര്‍ഷിച്ചുവരുന്നതാണ്. ഇതിന് നാമകരണം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ഓരോ ദിവസവം 300 ഓളം പേരുകളാണ് പരിഗണനക്കെത്തിയത്. സഊദി അറേബ്യയിലെ ജൗഹറ അല്‍ ബയേദിനാണ് സമ്മാനം. ഇവര്‍ക്കും കുടുംബത്തിനും അമേരിക്കയിലെ ജുറാസിക് പാര്‍ക്ക് സന്ദര്‍ശിക്കാം.