Connect with us

Gulf

ശശികല ടീച്ചറും ഭര്‍ത്താവും ഇനി കോട്ടയത്ത്

Published

|

Last Updated

ഷാര്‍ജ: ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ശശികലയും ഭര്‍ത്താവ് ഷാര്‍ജ ഡെസേര്‍ട്ട് ഈഗിള്‍ കമ്പനി മാനേജര്‍ എന്‍ രാജേന്ദ്രനും നാട്ടിലേക്ക്. കോട്ടയം ഏറ്റുമാനൂര്‍ ഓണന്തരുത്ത്, കട്ടങ്കേരി സ്വദേശി രാജേന്ദ്രന്‍ 38 വര്‍ഷത്തേയും ആലുവ സ്വദേശി ശശികല ടീച്ചര്‍ 32 വര്‍ഷത്തേയും പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
1976ലാണ് രാജേന്ദ്രന്‍ പ്രവാസ ഭൂമിയിലെത്തിയത്. ബഹ്‌റൈനിലേക്കായിരുന്നു ആദ്യം. മൂന്നുവര്‍ഷം അവിടെ ജോലി ചെയ്തു. തുടര്‍ന്ന് ദുബൈയിലെത്തി 17 വര്‍ഷത്തോളം അല്‍ ഹത്ത്ബൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ മാനേജറായി സേവനമനുഷ്ടിച്ചു. പിന്നീടാണ് ഡെസേര്‍ട്ട് ഈഗിള്‍ കമ്പനിയിലെത്തിയത്. 18 വര്‍ഷക്കാലം ഈ കമ്പനിയില്‍ മാനേജറായി. സ്റ്റേഷനറി സാധനങ്ങള്‍ മൊത്തമായി വില്‍ക്കപ്പെടുന്ന കമ്പനിയാണിത്.
1982ലാണ് ശശികല ടീച്ചര്‍ ദുബൈയിലെത്തുന്നത്. നാല് വര്‍ഷത്തോളം ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയായി സേവന മനുഷ്ടിച്ച അവര്‍ 1986 മുതല്‍ 28 വര്‍ഷം ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. ബി എസ് സി, ബി എഡ് ബിരുദധാരിയായ ശശികല ടീച്ചര്‍ അറിയപ്പെടുന്ന കണക്ക് അധ്യാപികയാണ്. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ഇനിയും ഏതാനും വര്‍ഷങ്ങള്‍ ബാക്കിയുണ്ടെങ്കിലും അതിനു മുമ്പേയാണ് അവര്‍ പ്രവാസ ഭൂമിയോട് വിടപറയുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങള്‍ കുട്ടികള്‍ക്ക് നന്നായി പഠിപ്പിച്ചു കൊടുക്കുന്നതിലും കഴിവ് തെളിയിച്ചു. സ്‌കൂളിനു നിരവധി ബഹുമതികള്‍ നേടിക്കൊടുത്തിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ശിഷ്യഗണങ്ങളുണ്ട്.
ഇവിടുത്തെ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷം നിറഞ്ഞതായിരുന്നു. നാട്ടിലെത്തിയാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. രണ്ടു മക്കളുണ്ട്. ഒരാള്‍ അമേരിക്കയിലെ സ്റ്റാന്‍ഡേര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ശാസ്ത്രജ്ഞനും മറ്റെയാള്‍ എമിറേറ്റ് എയര്‍ലൈന്‍സില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറുമാണ്.

 

---- facebook comment plugin here -----

Latest