Connect with us

International

പാക് വ്യോമസേനാ വിമാനം തകര്‍ന്ന് മൂന്ന് മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് വ്യോമസേനാ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കറാച്ചിക്ക് സമീപം ബല്‍ദിയയിലാണ് മിറാഷ് വിമാനം തകര്‍ന്നുവീണത്. പതിവ് പരിശീലന പറക്കലിനിടെ ആകാശത്ത് വെച്ച് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.

ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഈ ഭാഗത്തുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറിത്തെറിച്ച് മൂന്ന് ബസുകള്‍ക്ക് തീപിടിച്ചു. ചില കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest