Connect with us

Kerala

അബ്ദുല്ലക്കുട്ടിക്കെതിരായ കേസില്‍ സരിത കോടതിയില്‍ രഹസ്യമൊഴി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയില്‍ സരിത കോടതിയില്‍ രഹസ്യമൊഴി നല്‍കി.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 മുമ്പാകെയാണ് മൊഴി നല്‍കിയത്.

കോടതിയില്‍ ഉണ്ടായിരുന്ന അഭിഭാഷകരേയും ജീവനക്കാരേയും പുറത്താക്കിയ ശേഷം അടച്ചിട്ട മുറിയിലാണ് മൊഴി രേഖപ്പെടുത്തിയത്.അതീവ രഹസ്യമായി മൊഴി നല്‍കണമെന്ന സരിതയുടെ ആവശ്യത്തെത്തുടര്‍ന്നാണിത്. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനേയും പുറത്താക്കി.
അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി കോടതിയില്‍മൊഴി നല്‍കിയതിന് ശേഷം സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അബ്ദുല്ലക്കുട്ടി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന സരിതയുടെ പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.നേരത്തേ ഏഴ് തവണ സരിത കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കോടതി അന്ത്യശാസനം നല്‍കിയിരുന്നു.