Connect with us

National

മുണ്ടെയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

Published

|

Last Updated

ഡല്‍ഹി:കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ അകാല നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖര്‍ അനുശോചിച്ചു.രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍,മറ്റുനേതാക്കള്‍ തുടങ്ങിയവര്‍ ദു:ഖം രേഖപ്പെടുത്തി.
മുതിര്‍ന്ന നേതാവിനെയാണ് രാജ്യത്തിന്‌ നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.ഉജ്വലനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പറഞ്ഞു.

സമൂഹത്തിലെ പിന്നോക്കവിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് മുണ്ടെയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.യഥാര്‍ത്ഥ ജനനേതാവായിരുന്നു മുണ്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, പ്രകാശ് ജാവദേക്കര്‍ എന്നിവരും അനുശോചിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ,ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരും മുണ്ടെയുടെ നിര്യാണത്തില്‍ അനുശോചിച്ചു.