Connect with us

Ongoing News

പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: വിദേശ മലയാളികളുടെ പരാതികള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായി പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി. പ്രവാസികള്‍ക്ക് പോലീസ് ആസ്ഥാനത്തെ 0471-2721547, 0471-2729685, 0471-2724890, 0471-2722768 എന്നീ ഹെല്‍പ് ലൈന്‍ ടെലിഫോണ്‍ നമ്പരുകളില്‍ ഏതു സമയവും ബന്ധപ്പെടാമെന്ന് സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ആസ്ഥാനത്തെ എന്‍ ആര്‍ ഐ സെല്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും ുെിൃശ.ുീഹ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയില്‍ വഴിയും പരാതികള്‍ അയക്കാം. ടെലിഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും വരുന്ന പരാതികള്‍ക്ക് സത്വര നടപടി എന്‍ ആര്‍ ഐ സെല്‍ സ്വീകരിക്കും. ഗുരുതരമായ പരാതികള്‍ പോലീസ് സ്റ്റേഷന്‍ വഴി നടപടി എടുക്കാന്‍ ഉടന്‍ എന്‍ ആര്‍ ഐ സെല്ലില്‍ നിന്നും നിര്‍ദ്ദേശം നല്‍കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.