Connect with us

Kozhikode

ഹരിതശ്രീ: സംസ്ഥാന സര്‍ക്കാര്‍ പദ്ധതി മര്‍കസില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കാരന്തൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതശ്രീ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനാഘോഷ പരിപാടി വ്യാഴാഴ്ച മര്‍കസില്‍ നടക്കും. രാവിലെ പത്ത് മണിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. വുമന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ മുനീര്‍ മുഖ്യാതിഥിയായിരിക്കും.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 15000 വൃക്ഷത്തൈകള്‍ ഒരേ സമയം വിവിധ മര്‍കസ് സ്ഥാപനങ്ങളില്‍ നടും.
കഴിഞ്ഞ വര്‍ഷം മര്‍കസ് കൃഷി ഗവേഷണ വിഭാഗം ആരംഭിച്ച ഹരിതം പദ്ധതികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള കാര്‍ഷിക പദ്ധതികളുടെ അവതരണവും നടക്കും. വെറ്ററിനറി കം അഗ്രികള്‍ച്ചര്‍ പദ്ധതി, ബോധവത്കരണ സംഗമങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കാനുള്ള കര്‍മ പദ്ധതികള്‍, ഗവേഷണ പഠനങ്ങള്‍ എന്നിവ അടങ്ങുന്നതാണ് ഈ വര്‍ഷത്തെ മര്‍കസ് ഹരിതം പദ്ധതി.
വിവിധ മര്‍കസ് സ്ഥാപനങ്ങളുടെ മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക കാര്‍ഷിക പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മര്‍കസ് ഫാം ഓഫീസര്‍ മുഹമ്മദ് ബുസ്താനി പറഞ്ഞു. പദ്ധതിയുടെ അവലോകനം നടത്താനായി എ ഡി എം അബ്ബാസ് മര്‍കസ് സന്ദര്‍ശിച്ചു.

Latest