Connect with us

National

ഉത്തര്‍പ്രദേശ് ബലാത്സംഗം; ാേഗവര്‍ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇടപെടാമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇടപെടാമെന്ന് കേന്ദ്രം. ഗവര്‍ണര്‍ ബി എല്‍ ജോഷി സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളടക്കമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കേന്ദ്ര മന്ത്രി കല്‍രാജ് മിശ്ര വ്യക്തമാക്കി.
സംഭവത്തില്‍ എഫ് ഐ ആര്‍ തയ്യാറാക്കിയതിലെ അപാകം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലീസ് സൂപ്രണ്ടിന് കത്തയച്ചു. കൊല്ലപ്പെട്ടത് ദളിത് പെണ്‍കുട്ടികളായതിനാല്‍ എഫ് ഐ ആര്‍, എസ് സി/എസ് ടി നിയമത്തിന്റെ കീഴില്‍ വരില്ലേയെന്ന് കത്തില്‍ ചോദിക്കുന്നു. കേസ് അങ്ങേയറ്റം ക്രൂരമാണെന്ന് പകല്‍ പോലെ വ്യക്തമായി മുന്നില്‍ നില്‍ക്കുന്നു. ശക്തമായ നിയമങ്ങളും നിലവിലുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കുറ്റക്കാര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കാന്‍ മുതിരാത്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ചോദിച്ചു.
സ്ത്രീകളുടെ സുരക്ഷക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. യു പി സംഭവം നടുക്കുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെ പെട്ടെന്ന് തന്നെ പിടികൂടി ശിക്ഷിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഇരകളായവരുടെ പുനരധിവാസത്തിനായി ജില്ലകള്‍ തോറും സ്ഥാപനങ്ങള്‍ നിര്‍മിച്ച് അവര്‍ക്ക് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്യും. ഇതിനായി 500 കോടി രൂപയുടെ പദ്ധതി ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്നും മേനക കൂട്ടിച്ചേര്‍ത്തു.

Latest