Connect with us

Ongoing News

പ്ലസ്ടു പുതിയ ബാച്ച്; അഞ്ഞൂറിലധികം അപേക്ഷകള്‍

Published

|

Last Updated

തിരുവനന്തപുരം: പ്ലസ്ടു പുതിയ ബാച്ചിനായി അപേക്ഷിച്ചത് 500ല്‍പരം സ്‌കൂളുകള്‍. അപേക്ഷകരില്‍ കൂടുതലും മലബാര്‍ മേഖലയില്‍ നിന്നാണ്. എയ്ഡഡ് സ്‌കൂളുകളാണ് അപേക്ഷകരില്‍ മുന്നില്‍. മലബാര്‍ മേഖലയില്‍ നിന്നുള്ള അപേക്ഷകള്‍ ഹയര്‍ സെക്കഡറി ഡയറക്ടറേറ്റില്‍ എത്താത്തതിനാല്‍ അന്തിമ കണക്ക് നാളെയേ പുറത്തുവരൂ. നാളെ അപേക്ഷകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയശേഷം അര്‍ഹമായ സ്‌കൂളുകളുടെ പട്ടിക തയാറാക്കാനുള്ള നടപടികള്‍ ആരംഭിക്കും. നിലവിലുള്ള ഹയര്‍ സെക്കഡറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളുകള്‍ക്കായിരിക്കും മുന്‍ഗണന. ഇതിനു ശേഷമേ കോര്‍പറേറ്റുകള്‍ നടത്തുന്ന എയ്ഡഡ് ഹയര്‍ സെക്കഡറി സ്‌കൂളുകള്‍ക്കും വ്യക്തിഗത, ട്രസ്റ്റ് മാനേജ്‌മെന്റുകള്‍ നടത്തുന്ന എയ്ഡഡ് ഹയര്‍ സെക്കഡറി സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ അനുവദിക്കു.