Connect with us

International

കാഡ്ബറി ചോക്ലേറ്റുകള്‍ വീണ്ടും പരിശോധിച്ചു; പന്നിയുടെ ഡി എന്‍ എ കണ്ടെത്താനായില്ല

Published

|

Last Updated

ക്വലാലംപൂര്‍: കാഡ്ബറി ചോക്ലേറ്റില്‍ പന്നിയുടെ ഡി എന്‍ എ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയില്‍ ഹലാല്‍ നിയമം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മലേഷ്യന്‍ അധികൃതരാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയില്‍ കാഡ്ബറിയുടെ ഡയരിമില്‍ക്കില്‍ പന്നിയുടെ ഡി എന്‍ എ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കാഡ്ബറി ബഹിഷ്‌കരിക്കാന്‍ മുസ്ലിം സംഘടനകള്‍ ആഹ്വാനം ചെയ്യുകയും കാഡ്ബറി മലേഷ്യയില്‍ നിന്ന് ചോക്ലേറ്റുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. (Read: കാഡ്ബറി ചോക്ലേറ്റുകളില്‍ പന്നിയുടെ ഡി എന്‍ എ കണ്ടെത്തി)

അതേസമയം, രണ്ടാം പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും കാഡ്ബറി ചോക്ലേറ്റുകളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് തത്ക്കാലം പുനസ്ഥാപിക്കില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തി പന്നി നെയ്യ് കലര്‍ന്നിട്ടില്ല എന്ന് പരിപൂര്‍ണമായും ഉറപ്പിച്ച ശേഷമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കുകയുള്ളൂവെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ആദ്യം  പരിശോധിച്ച കാഡ്ബറി ഉത്പന്നങ്ങളില്‍ എങ്ങനെ പന്നിനെയ്യ് കലര്‍ന്നുവെന്ന് അധികൃതര്‍ക്കും കമ്പനിക്കും വ്യക്തമായ മറുപടിയില്ല. ഫാക്ടറിക്ക് പുറത്ത് വെച്ച് പന്നി നെയ്യ് കലര്‍ന്നതാകാമെന്നാണ് നിഗമനം.

 

 

Latest