Connect with us

Kerala

അനാഥാലയങ്ങളെ വിലയിരുത്താന്‍ സര്‍വേ നടത്തും: ജസ്റ്റിസ് ജെ ബി കോശി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍വേ നടത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. സംസ്ഥാനത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ നിരവധി അനാഥാലയങ്ങളുണ്ട്. ഇവയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സര്‍വേയോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ സര്‍വേക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്ഥാപനം ഇതിനെതിരെ റിട്ട് ഹരജി സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

മുക്കം അനാഥാലയത്തില്‍ നടന്നത് മനുഷ്യക്കടത്താണെന്ന നിഗമനത്തില്‍ ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ എത്തിയിട്ടില്ല. ഇതുസംബന്ധിച്ച് തെളിവെടുപ്പ് നടത്തിയ ഡി ജി പി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest