Connect with us

Kerala

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച: സംസ്ഥാനത്തിന്റെ ആശങ്ക അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. രാവിലെ 11 ന് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

പശ്ചിമഘട്ട സംരക്ഷണത്തിന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്രം വീണ്ടും പരിഗണിക്കുമെന്ന വിവരങ്ങള്‍ക്കിടെ, സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. അതേസമയം ചര്‍ച്ച സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മുന്‍കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയുമായും മുഖ്യമന്ത്രി ചര്‍ച്ചനടത്തി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെയും സോണിയാ ഗാന്ധി ഉള്‍പ്പെടെ ഹൈക്കമാന്‍ഡ് നേതാക്കളെയും മുഖ്യമന്ത്രി കാണുന്നുണ്ട്.

Latest