Connect with us

Ongoing News

ഐ പി എല്‍ ഏഴാം സീസണ്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

Published

|

Last Updated

ഐ പി എല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ട്രോഫിയുമായി

ബംഗളൂരു: ഐ പി എല്‍ ക്രിക്കറ്റ് ഏഴാം സീസണ്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്. ബാംഗ്ലൂരില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത ഐ.പി.എല്ലിലെ രണ്ടാം കിരീടം സ്വന്തമാക്കിയത്. അവസാനം വരെ വീറും വാശിയും നിറഞ്ഞുനിന്ന മത്സരത്തില്‍ മൂന്ന് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൊല്‍ക്കത്തയുടെ തിളക്കമര്‍ന്ന വിജയം. 94 റണ്‍സെടുത്ത മനീഷ് പാണ്ഡേയാണ് മാന്‍ ഓഫ് ദി മാച്ച്.

കളിയുടെ തുടക്കത്തില്‍ പഞ്ചാബിനായിരുന്നു ആധിപത്യം. വൃദ്ധിമാന്‍ സാഹയുടെ വെടിക്കെട്ട് ബാറ്റിംഗില്‍ പിറന്ന സെഞ്ച്വറിയുടെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 199 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് തുടക്കത്തില്‍ കാലിടറിയത് പഞ്ചാബിന്റെ പ്രതീക്ഷയേറ്റി. കൊല്‍ക്കത്തയുടെ പ്രതീക്ഷയായിരുന്ന റോബിന്‍ ഉത്തപ്പ അഞ്ച് റണ്‍സിന് പുറത്തായതാണ് തിരിച്ചടിയായത്. എന്നാല്‍ മനീഷ് പാണ്ഡെ ക്രീസിലെത്തിയതോടെ കളിയുടെ ഗതി മാറി. പഞ്ചാബിന്റെ പന്തുകളെ കടന്നാക്രമിച്ച് മനീഷ് 94 റണ്‍സെടുത്തപ്പോള്‍ 36 റണ്‍സുമായി യൂസഫ് പഠാന്‍ ഉറച്ച പിന്തുണ നല്‍കി. നിര്‍ണായകമായ അവസാന ഓവറില്‍ ഒരു സിക്‌സും ബൗണ്ടറിയും പറത്തി പീയുഷ് ചൗള കൊല്‍ക്കത്തയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

Latest