Connect with us

Kerala

അന്യസംസ്ഥാന കുട്ടികള്‍: മുക്കം ഓര്‍ഫനേജില്‍ പരിശോധന നടത്തി

Published

|

Last Updated

കോഴിക്കോട്: അന്യസംസ്ഥാനത്ത് നിന്ന് അനധികൃതമായി കുട്ടികളെ കൊണ്ടുവന്നുവെന്ന പരാതിയില്‍ മുക്കം ഓര്‍ഫനേജില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി എസ് ശ്രീജിത്ത് പരിശോധന നടത്തി. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുട്ടികളെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ മുക്കം ഓര്‍ഫനേജ് അധികൃതര്‍ പാലിച്ചിട്ടില്ലെന്ന് ഡി ഐ ജി പരിശോധനക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പരിശോധനയില്‍ ആവശ്യപ്പെട്ട രേഖകളൊന്നും ഓര്‍ഫനേജ് അധികൃതരുടെ ഭാഗത്ത് ഉണ്ടായിരുന്നില്ല. മുമ്പും ഇത്തരത്തില്‍ കുട്ടികളെ കൊണ്ടുവന്നതായി ഓര്‍ഫനേജ് അധികൃതര്‍ വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഝാര്‍ഖണ്ഡില്‍ നിന്നുള്ള സംഘവും ഞായറാഴ്ച മുക്കം ഓര്‍ഫനേജിലെത്തി പരിശോധന നടത്തി.

Latest