മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു; സിവില്‍ സര്‍വീസ് ഇനി ആറ് തവണ എഴുതാം

Posted on: June 1, 2014 10:55 am | Last updated: June 3, 2014 at 1:01 am
SHARE

CIVIL SERVICE EXAMന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ മാനദണ്ഡങ്ങള്‍ യു പി എസ് സി പരിഷ്‌കരിച്ചു. പരീക്ഷക്കിരിക്കാന്‍ ആറ് തവണ അവസരം നല്‍കുന്നതാണ് പ്രധാന പരിഷ്‌കാരം. നേരത്തെ ഇത് നാല് തവണയായിരുന്നു. പുതിയ മാനദണ്ഡമനുസരിച്ച് ഒബിസി വിഭാഗക്കാര്‍ക്ക് ഏഴ് തവണ പരീക്ഷയെഴുതാം. അതേസമയം എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് ഇതിന് പരിധികളില്ല.

ഉദ്യോഗാര്‍ഥികളുടെ പ്രായപരിധിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2014 ആഗസ്റ്റ് ഒന്നിന് 21 വയസ്സിനും 32 വയസ്സിനും ഇടയില്‍ പ്രായം തികയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ 1982 ആഗസ്റ്റ് രണ്ടിനും 1993 ആഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. 32 വയസ്സാണ് കൂടിയ പ്രായപരിധി.ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും എസ സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും വയസ്സിളവ് ലഭിക്കും.

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നത്. ഈ വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് 24ന് നടക്കും. 1291 ഒഴിവുകളാണ് ഇത്തവണയുള്ളത്. ഇതില്‍ 26 എണ്ണം വിഗലാംഗ ക്വോട്ടയാണ്.