Connect with us

Kerala

കുടുംബത്തിലെ മൂന്ന് പേര്‍ ആശുപത്രി മുറിക്കുള്ളില്‍ മരിച്ചനിലയില്‍

Published

|

Last Updated

കാസര്‍കോട്: ഒരുകുടുംബത്തിലെ മൂന്ന് പേരെ ആശുപത്രി മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ മുള്ളിക്കല്‍ തമ്പാന്‍(50), ഭാര്യ പത്മിനി(42), മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കാര്‍ത്തിക്(11) എന്നിവരാണ് മരിച്ചത്.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ 217-ാം നമ്പര്‍ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാര്‍ രാവിലെ മുറി തുറന്നപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. കാര്‍ത്തിക്കിന്റെ ചികിത്സക്കായി വെള്ളിയാഴ്ചയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

---- facebook comment plugin here -----

Latest