ഡീസല്‍ വില വര്‍ധിപ്പിച്ചു

Posted on: May 31, 2014 9:50 pm | Last updated: May 31, 2014 at 9:55 pm
SHARE

petrol pumpന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 50 പൈസയാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തിയത്. സംസ്ഥാന നികുതി കൂടി ചേരുന്നതോടെ വില ഇതിലും കൂടും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് വില 61 രൂപയോളമായി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഡീസലിന് ഒരു രൂപ പത്ത് പൈസ കൂട്ടിയിരുന്നു. മെയ് 12 വരെയുള്ള ഒരു വര്‍ഷത്തിനിടെ ഡീസലിന് 14 തവണയായി 8.33 രൂപയാണ് വര്‍ധിച്ചത്.

പൊതുമേഖലാ എണ്ണക്കമ്പനികളായഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ലിറ്ററിന് 4.41 രൂപ നഷ്ടം സഹിച്ചാണ് ഡീസല്‍ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു