അനാഥായങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തല്ല: മുസ്ലിം ലീഗ്

Posted on: May 31, 2014 6:54 pm | Last updated: May 31, 2014 at 6:54 pm

k p a majeedമലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് ക്രൂരമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ഇത്തരം ക്രുപ്രചരണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും മനുഷ്യക്കടത്ത് എന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു. സാമൂഹ്യസേവനമാണ് ലക്ഷ്യമെങ്കില്‍ അതാത് സംസ്ഥാനങ്ങളില്‍ പോയി നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.