ദളിത് കൂട്ട മാനഭംഗം: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ

Posted on: May 31, 2014 6:46 pm | Last updated: June 2, 2014 at 7:54 am

RAPEലക്‌നൗ: രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് യു പി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യും. കുട്ടികളുടെ ബന്ധുക്കളുടെ അഭ്യര്‍ഥനപ്രകാരമാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി ബി ഐ അന്വേഷണം വേണെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ച് നിരവധി നേതാക്കളും രംഗത്തെത്തിയിരുന്നു.

ബദൗന്‍ ജില്ലയിലെ കത്രയില്‍ സഹോദരപുത്രികളായ പതിന്നാലും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളെയാണ് ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്.