യോഗ്യതാ വിവാദം: ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് മന്ത്രി സ്മൃതി ഇറാനി

Posted on: May 31, 2014 5:59 pm | Last updated: May 31, 2014 at 5:59 pm

smriti_iraniന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തായ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ജീവനക്കാരെ തിരിച്ചെടുക്കാന്‍ മന്ത്രിയുടെ അഭ്യര്‍ഥന. പൊതുജീവിതത്തില്‍ എല്ലാവരം സൂക്ഷ്മ പരിശോധനക്കും വിമര്‍ശനങ്ങള്‍ക്കും വിധേയരാകണം. അത് താനാണെങ്കിലും. അതിനാല്‍ ഈ പ്രശനത്തിന്റെ പേരില്‍ പിരിച്ചുവിട്ട ജീവനക്കാരെ യഥാസ്ഥാനത്ത് തിരിച്ചെടുക്കണമെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി വി സിയോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. – സൃമൃതി ഇറാനി ട്വീറ്റ് ചെയ്തു.

അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്തുവിട്ടതിന് യൂനിവേഴ്‌സിറ്റിയിലെ അഞ്ച് അനധ്യാപക ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. സ്മൃതി ഇറാനിക്ക് മാനവ വിഭവ ശേഷി മന്ത്രിയാകുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ തുറന്നടിച്ചതോടെയാണ് യോഗ്യതാ വിവാദങ്ങളുടെ തുടക്കം.