ഇന്ത്യ – യു എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറ് മുതല്‍

Posted on: May 31, 2014 5:41 pm | Last updated: May 31, 2014 at 5:41 pm
SHARE

usa-india-puzzle_0ന്യൂഡല്‍ഹി: ഇന്ത്യ – യു എസ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ജൂണ്‍ ആറിന് തുടക്കമാകും. ഒന്‍പത് വരെയാണ് ചര്‍ച്ച. അമേരിക്കയെ പ്രതിനിധീകരിച്ച് തെക്ക് മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷാ ബിസ്വാള്‍ പങ്കെടുക്കും. ഇതിനായി അവര്‍ ഇന്ത്യയിലെത്തും. മോഡി അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത്.

ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിവിധ വകുപ്പ് മേധാവികളും വാണിജ്യ, വ്യവസായ സംഘടനാ ഭാരവാഹികളുമായും നിഷ ബിസ്വാള്‍ ചര്‍ച്ച നടത്തും. നാലു മുതല്‍ ആറുവരെ നടത്തുന്ന ചൈന സന്ദര്‍ശനത്തിന് ശേഷമാണ് അവര്‍ ഇന്ത്യയിലെത്തുക.