കേന്ദ്രത്തില്‍ ഇനി മന്ത്രിതല സമിതികളില്ല

Posted on: May 31, 2014 5:22 pm | Last updated: June 3, 2014 at 1:01 am

india governmentന്യൂഡല്‍ഹി: മന്ത്രിതല സമിതികളും ഉന്നതാധികാര സമിതികളും എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മന്ത്രാലയങ്ങള്‍ക്ക് തന്നെ നേരിട്ട് തീരുമാനമെടുക്കാം. മന്ത്രാലയങ്ങളുടെ ഉത്തരവാദിത്വം ഉറപ്പാക്കാനും തീരുമാനങ്ങള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.

യു പി എ സര്‍ക്കാറിന്റെ ഭരണകാലത്താണ് മന്ത്രിതല സമിതികളും ഉന്നതാധികാര സമിതികളും രൂപവത്കരിച്ചിരുന്നത്.