Connect with us

Palakkad

നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞു; ഡോക്്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ് അടുഞ്ഞു കിടക്കുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതെ താലൂക്ക് ആശുപത്രിയിലെ ഡോക്്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ് അടുഞ്ഞു കിടക്കുന്നു. നാല് ഡോക്്ടര്‍മാര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളോടെയാണ് ക്വാര്‍ട്ടേഴ്്‌സുകള്‍ പണിതിരിക്കുന്നത്.
നിലവില്‍ താലൂക്ക് ആശുപത്രിയില്‍ ജോലി നോക്കുന്നത് അന്യജില്ലക്കാരായ ഡോക്്ടര്‍മാരാണ്. സാധാരണക്കാരുടെ ആശ്രയമായ താലൂക്കാശുപത്രിയില്‍ ഡോക്്ടര്‍മാരുടെ സേവനം രാത്രികാലങ്ങളിലും ലഭ്യമാക്കാന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ സജ്ജമായാല്‍ ഗുണകരമാകും. ഡോക്്ടര്‍മാര്‍ നിലവില്‍ പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സുകളിലാണ് താമസിക്കുന്നത്.
കെട്ടിട പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം നടക്കാത്തതും ഇതുമൂലം ആരോഗ്യ വകുപ്പിന്റെ അലോട്ട്‌മെന്റ് നടക്കാത്തതുമാണ് ക്വാര്‍ട്ടേഴ്‌സുകള്‍ അടഞ്ഞുകിടക്കാന്‍ കാരണം. നേരത്തെ ക്വാര്‍ട്ടേഴ്‌സുകള്‍ ഇല്ലാതിരുന്നതാണ് ഡോക്ടര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകാതിരിക്കാന്‍ കാരണമെന്ന് പറഞ്ഞിരുന്നു. നിലവില്‍ ക്വാര്‍ട്ടേഴ്‌സ് പണിതിട്ടും ആര്‍ക്കും ഉപകാരമില്ലാത്ത സ്ഥിതിയിലാണ്.