ഡല്‍ഹിയില്‍ കനത്ത മഴയും പൊടിക്കാറ്റും: മരിച്ചവരുടെ എണ്ണം 12 ആയി

Posted on: May 31, 2014 12:45 pm | Last updated: May 31, 2014 at 12:46 pm

DUSTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കനത്ത പൊടിക്കാറ്റില്‍ മരങ്ങള്‍ വാഹനങ്ങള്‍ക്കുമേല്‍ പൊട്ടിവീണാണ് അപകടം. 350ലേറെ മരങ്ങളാണ് കടപുഴകി വീണത്. 114.8 കിലോമീറ്റര്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയത്. പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വിശദീകരിച്ചു.
അതേസമയം ശക്തമായ കാറ്റില്‍ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ അഞ്ച് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരാള്‍ മരിച്ചു. എട്ട വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പൊടിക്കാറ്റാണ് എയര്‍പോര്‍ട്ടില്‍ വീശിയടിച്ചതെന്ന് ഐജിഐ ഡയറക്ടര്‍ ഡോ. ആര്‍.കെ ജെനമാനി പറഞ്ഞു. റോഡില്‍ കടപിഴകി വീണ മരങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്ത് ഗതാഗത തടസ്സം നീക്കുമെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു.