ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗം: അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

Posted on: May 31, 2014 11:34 am | Last updated: June 1, 2014 at 12:29 am

JNU_protests20140530

ബദൗന്‍: ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിതൂക്കിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പിടിയിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് കേസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ ഉത്തരവിട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് സംഭവത്തെ കുറിച്ച് യുപി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചതിന് പിന്നാലെയായിരുന്നു ഉത്തരവ്. അതേസമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് ബദ്വാനില്‍ സന്ദര്‍ശനം നടത്തും.