ഓപ്പറേഷന്‍ കുബേര; കാപ്പാ നിയമം ചുമത്തുമെന്ന് ചെന്നിത്തല

Posted on: May 31, 2014 10:45 am | Last updated: June 3, 2014 at 1:01 am

ramesh chennithala

തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുടെ അടുത്ത ഘട്ടത്തില്‍ ഭേദഗതികളോടെ കാപ്പനിയമം പ്രയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മണിചെയിന്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന്‍ കുബേരയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ കുബേര റൈഡില്‍ പാലക്കാട് കുഴല്‍മന്ദം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ചാമിക്കുട്ടിയാണ് അറസ്റ്റിലായി. റൈഡില്‍ ആദ്യമായാണ് ഒരു അധ്യാപകന്‍ അറസ്റ്റിലാകുന്നത്. 13 വര്‍ഷമായി ഈ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ആണ് ഇയാള്‍. ഇന്നലെ വൈകുന്നേരമാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളു കൈയ്യില്‍ നിന്നും ആവശ്യമായി രേഖകള്‍, ആര്‍സി ബുക്കുകള്‍, വാഹനങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.