Connect with us

Wayanad

ജൈക്ക പദ്ധതിക്ക് വിവരങ്ങള്‍ നല്‍കണം: ജില്ലാ ആസൂത്രണ സമിതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗവും ജീവീത സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയായ ജൈക്കയുടെ നടപ്പിത്തിപ്പിന്റെ വിവരണ ശേഖരണത്തിനായി പ്രതിനിധികള്‍ എത്തുമ്പോള്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് ജില്ലാ ആസൂതണ്ര സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
ജൈക്ക പ്രതിനിധികള്‍ വിവിധ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളില്‍ വിവരശേഖരണത്തിനെത്തിയിരുന്നുവെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമായ വിവങ്ങള്‍ നല്‍കാത്ത സാഹചര്യത്തിലാണിത്. 6.9 കോടി ചെലവഴിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ജൈക്കയെ കുറിച്ച് ബോധവാന്‍മാരാക്കുന്നതിനും അതിന്റെ ഉദ്ദേശം വ്യക്തമാക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രിതിനിധികള്‍ക്ക് ഓറിയന്റേഷന്‍ ശില്‍പശാല നടത്തും.
ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി ഗൃഹസന്ദര്‍ശനം നടത്തുന്നതിന് എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടു.
സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് കൂടൂതല്‍ തുക വകയിരുത്താന്‍ പറ്റുന്ന പഞ്ചായത്തുകള്‍ തുക വകയിരുത്തണമെന്നും അതിന് ആനുപാതികമായി ജില്ലാ പഞ്ചായത്ത് തുക വകയിരുത്തുമെന്നും വികസന സമിതി യോഗത്തില്‍ ചെയര്‍മാന്‍ അറിയിച്ചു.
സര്‍വ്വ സിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങ്ങളും പദ്ധതികളും വിലയിരുത്തുന്നതിന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ പ്രിതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുമെന്ന് എസ് എസ് എ പ്രതിനിധി പറഞ്ഞു.
പശുക്കള്‍ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനുള്ള കൂളര്‍, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കണമെന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശത്തിന് ആവശ്യങ്ങള്‍ ക്രോഡീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ചെയര്‍മാന്‍ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് 75000 വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയിലേക്ക് എല്ലാവരുടെയും സഹകരണം എ ഡി എം കെ ഗണേശന്‍ ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണസമിതി ചെയര്‍മാന്‍ എന്‍ കെ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ജി സജീവ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഉമൈബ മൊയ്തീന്‍ കുട്ടി, പ്രകാശ് ചോമാടി, ഉഷാ വിജയന്‍, ബീനാ വിജയന്‍, വി കെ തങ്കമ്മ ടീച്ചര്‍, ഉഷാ കുമാരി, മുഹമ്മദ് ബഷീര്‍, എ പി ശ്രീകുമാര്‍, മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സി.അബ്ദുള്‍ അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.കെ അസ്മത്ത്, വിവിധ ജില്ലാ തല വകുപ്പ് മേധാവികള്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു