അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

Posted on: May 31, 2014 9:56 am | Last updated: June 1, 2014 at 12:29 am

ajithkumar sinhaന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. 2005 ലാണ് ഇദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. സൈനിക ബഹുമതിയായ കീര്‍ത്തിചക്ര ലഭിച്ച ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഡോവല്‍.
സര്‍വ്വീസില്‍ നിന്ന് വിരലമിച്ച ശേഷം ഇദ്ദേഹം ഡല്‍ഹിയില്‍ വിവേകാനന്ദ ഇന്റെര്‍നാഷണല്‍ എന്ന എന്‍.ജി.ഒ നടത്തി വരികയായിരുന്നു. കഴിഞ്ഞ എല്ലാ സര്‍ക്കാറിലും വിരമിച്ച ഐ.എഫ്.എസ്സുകാരായിരുന്നു ഈ പദവി വഹിച്ചിരുന്നത്.