സ്‌പെല്ലിംഗ് ബീയില്‍ ഇന്ത്യന്‍ വംശജര്‍ സംയുക്ത ജേതാക്കള്‍

Posted on: May 31, 2014 7:10 am | Last updated: May 31, 2014 at 8:10 am

ന്യൂയോര്‍ക്ക്: സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജര്‍ സംയുക്ത ജേതാക്കള്‍. ന്യൂയോര്‍ക്ക് പ്രവിശ്യയിലെ ശ്രീറാം ഹത്വാറും ടെക്‌സാസ് സ്വദേശിയായ അന്‍സുന്‍ സുജോയുമാണ് ഫൈനല്‍ റൗണ്ടില്‍ 12 വാക്കുകളുടെ സ്‌പെല്ലിംഗ് കൃത്യമായി പറഞ്ഞ് ചാമ്പ്യന്‍ പട്ടം നേടിയത്.
52 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചാമ്പ്യന്‍ഷിപ്പില്‍ സംയുക്ത ജേതാക്കള്‍ ഉണ്ടാകുന്നത്. വിജയികള്‍ക്ക് 33,000 അമേരിക്കന്‍ ഡോളര്‍ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. മിസോറിയിലെ ഗോകുല്‍ വെങ്കടാചലത്തിനാണ് മൂന്നാം സ്ഥാനം. ഓഹിയോയിലെ അശ്വിന്‍ വീരമണിയാണ് നാലാമത്.