Connect with us

Eranakulam

കടുത്ത വൈദ്യുതി നിയന്ത്രണം വേണ്ടി വരും: മന്ത്രി

Published

|

Last Updated

കൊച്ചി: കടുത്ത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്ര പൂളില്‍ നിന്ന് വൈദ്യുതിയുണ്ടെങ്കിലും ഇത് കേരളത്തിലേക്ക്് എത്തിക്കാന്‍ മാര്‍ഗമില്ല. ഇടമണ്‍ -കൊച്ചി വൈദ്യുതി ലൈന്‍ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. മൈസൂരില്‍ നിന്നുളള ലൈന്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല.
ഇത്തരം സാഹചര്യങ്ങള്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാറ്റടിച്ചാലും ഇടിവെട്ടിയാലും വൈദ്യുതി പോകുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ കൂടുതല്‍ ഇരുട്ടിലേക്ക് പോകുമെന്നും ആര്യാടന്‍ പറഞ്ഞു.
ടി എച്ച് മുസ്തഫ സ്വീകരിച്ച സമീപനം തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി പാര്‍ട്ടി സ്വീകരിക്കും.
പറയാനുള്ള അഭിപ്രായം പാര്‍ട്ടി ഫോറങ്ങളിലാണ് പറയേണ്ടത്. കെ പി സി സി യോഗത്തില്‍ നടന്നത് വിമര്‍മശമല്ല ചര്‍ച്ചകളാണ്.
ചര്‍ച്ചകളെ വിമര്‍ശങ്ങളായി കാണേണ്ടതില്ലെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.