Connect with us

Ongoing News

ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവണ്‍ ഫൈനല്‍

Published

|

Last Updated

മുംബൈ: ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവണ്‍ പഞ്ചാബ് ഫൈനല്‍. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ചെന്നൈയെ 24 റണ്‍സിനു പരാജയപ്പെടുത്തിയാണു കിങ്‌സ് ഇലവണിന്റെ ഫൈനല്‍ പ്രവേശം. 58 പന്തില്‍ 122 റണ്‍സ് നേടി തകര്‍ത്താടിയ വീരേന്ദര്‍ സെവാഗാണു പഞ്ചാബിന്റെ വിജയശില്‍പ്പി.

സിക്‌സും ഫോറും ഒഴുകിയ സെവാഗിന്റെ ഇന്നിംഗ്‌സിന്റെ മികവില്‍ 20 ഓവറില്‍ കിങ്‌സ് ഇലവണ്‍ പഞ്ചാബ് 227 എന്ന ഗംഭീര വിജയലക്ഷ്യം ചെന്നൈയ്ക്കു മുന്നില്‍ വച്ചു. എട്ടു സിക്‌സും 12 ഫോറും അടങ്ങുന്നതാണു വീരുവിന്റെ ഇന്നിംഗ്‌സ്. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട സെവാഗിന്റെ ബാറ്റില്‍നിന്നു ബൗണ്ടറികളില്ലാതെ റണ്‍സ് ഒഴുകി. ബൗളര്‍മാരെയെല്ലാം കണക്കിനു ശിക്ഷിച്ച സെവാഗ് 21 പന്തില്‍ അര്‍ധ സെഞ്ച്വറിയും 50 പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. നെഹ്‌റ എറിഞ്ഞ 18ാം ഓവറിന്റെ ആദ്യ പന്തില്‍ സെവാഗ് പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 211 റണ്‍സ് നിറഞ്ഞിരുന്നു. ഓപ്പണറായിറങ്ങിയ മനന്‍ വോറ(4), മാക്‌സ്വെല്‍(13), മില്ലര്‍(38) എന്നിവരാണു പഞ്ചാബിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റുള്ളവര്‍. പഞ്ചാബിനു വേണ്ടി നെഹ്‌റ രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയുടെ തുടക്കംതന്നെ തകര്‍ച്ചയൊടെയായിരുന്നു. സ്‌കോര്‍ ഒന്നില്‍ നില്‍ക്കുമ്പോള്‍ ഓപ്പണര്‍ ഡ്യൂപ്ലസിസിനെ നഷ്ടമായി. ഏഴു റണ്‍സ് മാത്രമെടുത്ത സ്മിത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. 25 പന്തില്‍ 87 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുടെ വെടിക്കെട്ടു പ്രകടനമാണു ചെന്നൈയ്ക്കു മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ആറു സിക്‌സും 12 ഫോറും റെയ്‌ന അടിച്ചു കൂട്ടി. മക്കല്ലം(11), രവീന്ദ്ര ജഡേജ(27), ഹസി(1), എം.എസ്. ധോനി(42), ആര്‍. അശ്വിന്‍(10) എന്നിവരാണു ചെന്നൈ നിരയിലെ മറ്റുള്ളവര്‍. സെവാഗാണു മാന്‍ ഓഫ് ദ മാച്ച്.

 

Latest