ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത്കുമാര്‍ ദോവലിനെ നിയമിച്ചു

Posted on: May 30, 2014 8:06 pm | Last updated: May 31, 2014 at 12:04 am

ajithkumar sinhaന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ ഇന്റലിജന്‍സ് ബ്യൂറോ തലവുമായ അജിത്കുമാര്‍ ദോവലിനെ നിയമിച്ചു. പാകിസ്താനടക്കമുള്ള വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് അജിത്കുമാര്‍ ദോവല്‍. നേരത്തെ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തുണ്ടായ കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ കമാന്റോ ഓപ്പറേഷന് നേതൃത്വം ഇദ്ദേഹം നല്‍കിയിട്ടുണ്ട്.