ബസുകളുടെ ഫെയര്‍സ്‌റ്റേജ്: അപാകതകള്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി

Posted on: May 30, 2014 5:38 pm | Last updated: May 30, 2014 at 5:38 pm
SHARE

Kerala High Courtകൊച്ചി: ബസുകളുടെ ഫെയര്‍ സ്‌റ്റേജ് നിര്‍ണയിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയില്‍ ഓടുന്ന ബസുകളുടെ ഫെയര്‍ സറ്റേജ് അപാകതകള്‍ പരിശോധിക്കാന്‍ ജില്ലാകലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ ബസുകളുടെ ഫെയര്‍സ്‌റ്റേജ് പരിശോധിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ നിര്‍ദേശിച്ചു.