ഡല്‍ഹിയില്‍ ഗര്‍ഭിണിയായ മലയാളി യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

Posted on: May 30, 2014 12:12 pm | Last updated: May 31, 2014 at 12:03 am

obit delhi coupleന്യൂഡല്‍ഹി: ഒന്‍പതുമാസം ഗര്‍ഭിണിയായ മലയാളി യുവതിയെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വണ്ടക്കാനം സ്വദേശി പ്രിന്‍സിയെയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അടൂര്‍ സ്വദേശി ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍തൃപീഡനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഷൈജുവിന് പരസ്ത്രീ ബന്ധമുള്ളതായി പ്രിന്‍സി നേരത്തെ ആരോപിച്ചിരുന്നുവത്രെ. ഇതന്റെ പേരില്‍ ഇരുവരും വഴക്കിടുകയും ഷൈജു മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.