ആറന്മുള: അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി

Posted on: May 30, 2014 12:17 pm | Last updated: May 31, 2014 at 8:04 am

oommen chandy press meetതിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട. കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കേണ്ടത് കെ.ജി.എസ്. കമ്പനിയാണ്. ഇവര്‍ അനുകൂല വിധി സമ്പാദിച്ചുവന്നാല്‍ വിമാനത്താവള നിര്‍മാണത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബുധനാഴ്ചയാണ് വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് റദ്ദാക്കിയത്.