എസ് വൈ എസ് 60-ാം വാര്‍ഷികം: ഇ സി കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു

Posted on: May 30, 2014 12:58 am | Last updated: May 30, 2014 at 12:58 am

മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ 60 ാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്‌സിക്ക്യൂട്ടീവ് കൗണ്‍സില്‍ (ഇ സി), ഗവേണിംഗ് കൗണ്‍സില്‍ (ജി സി) എന്നിവയുടെ ജില്ലാ ഘടക രൂപവത്കരണം ആരംഭിച്ചു. സമ്മേളനത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും ജില്ലാ ഇ സിയുടെ നിയന്ത്രണത്തിലായിരിക്കും.
മലപ്പുറം വാദിസലാമില്‍ നടന്ന ജി സി കണ്‍വെന്‍ഷന്‍ എസ് ജെ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എന്‍ അലി അബ്ദുല്ല പദ്ധതി അവതരണം നടത്തി.
പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ചെയര്‍മാനും വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ കണ്‍വീനറുമായി പതിനൊന്നംഗ ജി സിയും സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍ ചെയര്‍മാനും ഊരകം അബ്ദുര്‍റഹ്ന്‍ സഖാഫി ജനറല്‍ കണ്‍വീനറുമായി 21 അംഗ ഇ സി യും നിലവില്‍ വന്നു. സയ്യിദ് കെ പി എച്ച് തങ്ങള്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, അബ്ദു ഹാജി വേങ്ങര (വൈസ് ചെയര്‍.),എം അബുബക്കര്‍ മാസ്റ്റര്‍, പി കെ എം ബശീര്‍ ഹാജി, വി പി എം ബശീര്‍, പി കെ മുഹമ്മദ് ശാഫി (കണ്‍.)
തൊടുപ്പുഴ ദാറുല്‍ ഫത്ഹില്‍ നടന്ന ഇടുക്കി ജില്ലാ ഇ സി കണ്‍വെന്‍ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പേഴക്കാപ്പളളി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി എച്ച് ഹംസല്‍ ഫൈസി,’ടി കെ അബ്ദുല്‍ കരീം സഖാഫി, ശബീര്‍ മുട്ടം പ്രസംഗിച്ചു
സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ ചെയര്‍മാനും സി എച്ച് ഹംസല്‍ ഫൈസി കണ്‍വീനറുമായി പതിനൊന്നംഗ ജി സിയും ടി കെ അബ്ദുല്‍ കരീം സഖാഫി ചെയര്‍മാനും ആര്‍ എ അബ്ദുസലാം സഖാഫി ജനറല്‍ കണ്‍വീനറുമായി ഇ സിയും നിലവില്‍ വന്നു. എ മുസ്തഫ അഹ്‌സനി, കെ ഖലിലൂദ്ദീന്‍ ഹാജി, അബ്ദുല്‍ ഹമീദ് ബാഖവി, കെ ഇ യൂസുഫ് അന്‍വരി (വൈസ് ചെയര്‍.), അലി സഖാഫി, സുബൈര്‍ അഹ്‌സനി, അബ്ദുറസാഖ് ഉടുമ്പന്നൂര്‍, ഷബീര്‍ മുട്ടം (കണ്‍.)