എസ് ഐ ടിയുടെ ആദ്യ ഉന്നതതല യോഗം നാലിന്

Posted on: May 30, 2014 12:56 am | Last updated: June 1, 2014 at 12:28 am

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചു പിടിക്കുന്നത് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘ (എസ് ഐ ടി) ത്തിന്റെ ആദ്യ ഉന്നതതല യോഗം ജൂണ്‍ നാലിന് ചേരും. എസ് ഐ ടി അധ്യക്ഷന്‍ എം ബി ഷാ, ഉപാധ്യക്ഷന്‍ ജസ്റ്റിസ് അരിജിത്ത് പസായത്ത് എന്നിവരുടെ അനുമതിയോടെ ധന മന്ത്രാലയത്തിന്റെ കീഴിലുള്ള റവന്യൂ മന്ത്രാലയമാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ഉന്നതരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാന്‍ 27നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്. എസ് ഐ ടി രൂപവത്കരിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് പരമോന്നത കോടതി നല്‍കിയിരുന്നത്.