വിദേശ സര്‍വീസ്: ഇത്തിഹാദും ജെറ്റ് എയര്‍വേസും കരാറിലെത്തി

Posted on: May 30, 2014 12:52 am | Last updated: May 30, 2014 at 12:52 am

കൊണ്ടോട്ടി: യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസും ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസും വിദേശ സര്‍വീസുകള്‍ സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു.
കരാര്‍ പ്രകാരം ജെറ്റ് എയര്‍ വേസ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ പുറത്തിറക്കും. ഈ യാത്രക്കാരെ തൊട്ടടുത്തുള്ള എയര്‍പോര്‍ട്ടിലെത്തിച്ച് കണക് ഷന്‍ ഫ്‌ലൈറ്റ് എന്ന നിലയില്‍ ഇത്തിഹാദ് എയര്‍വേസില്‍ യാത്രയാക്കും. നേരത്തെ സഹാറ എയര്‍വേസ് ഉപയോഗിച്ചിരുന്ന വിമാനങ്ങള്‍ ജെറ്റ് എയര്‍വേസ് ഏറ്റെടുത്തിട്ടുണ്ട്. സഹാറ വിമാനക്കമ്പനി ഇപ്പോള്‍ നിലവിലില്ല.