കോഴിക്കോട്ട് രണ്ട് കുട്ടികളെ കടലില്‍ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

Posted on: May 29, 2014 8:23 pm | Last updated: May 29, 2014 at 8:23 pm

sea wave.കോഴിക്കോട്: കോഴിക്കോട്ട് രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇവരില്‍ ഒരാളെ പിന്നീട് കണ്ടെത്തി. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് കോതി അഴിമുഖത്താണ് ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കുട്ടികളെ കാണാതായത്. കളിക്കുന്നതിനിടെ കടലില്‍ പോയ പന്ത് എടുക്കാന്‍ ശ്രമിച്ച കുട്ടികള്‍ തിരമാലയില്‍ അകപ്പെടുകയായിരുന്നു.

തീരദേശപോലിസും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചിക്തസയിലാണ്. പ്രദേശവാസിയായ സുനിലിന്റെ മകന്‍ ശ്യാമിന് വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്.