35 പാക്ക് തടവുകാരെ ഇന്ത്യ മോചിപ്പിച്ചു

Posted on: May 29, 2014 6:01 pm | Last updated: June 3, 2014 at 4:46 pm

INDIA-PAKന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിനു പിന്നാലെ ഇന്ത്യ പാക് തടവുകാരെയും മോചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പാക്ക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ത്യിലേക്ക് വരുന്നതിന്റെ തലേ ദിവസമാണ് 150 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയതിന്റെ അടുത്ത ദിവസമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടികാഴ്ചയില്‍ മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ നവാസ് ഷെരീഫ് ക്ഷണിച്ചിരുന്നു. പാക്കിസ്ഥാന്റെ ക്ഷണം മോദി സ്വീകരിക്കുകയും ഉടന്‍ തന്നെ സന്ദര്‍ശിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.