Connect with us

Kerala

കെ പി സി സി യോഗത്തില്‍ ദേശീയ നേതൃത്വത്തിന് രൂക്ഷ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കെ സുധാകരനും ടി സിദ്ദീഖും അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തിന്റെ പിടിപ്പൂകേടിനെ അതിരൂക്ഷമായാണ് വിമരശിച്ചത്. രാജാവ് നഗ്നനാണെന്ന് തുറന്നു പറയാനുള്ള ആര്‍ജവം നേതാക്കള്‍ക്ക് ഉണ്ടാകണമെന്ന് കെ സുധാകരന്‍ തുറന്നടിച്ചപ്പോള്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടപ്പെടുമെന്ന് ടി സിദ്ദീഖ് വിമരശിച്ചു. നേതൃത്വത്തീന്റെ പാപഭാരം പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നും സിദ്ധീഖ് തുറന്നടിച്ചു.

രാഹുലിനെതിരെയാണ് രൂക്ഷ വിമര്‍ശനമുയര്‍ന്നത്. മമ്മൂട്ടി അഭിനയിക്കേണ്ട ചിത്രത്തില്‍ ദുല്‍ഖര്‍ അനുവദിച്ചാല്‍ ശരിയാകില്ലെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു വിമര്‍ശിച്ചു. യുവത്വം പ്രവര്‍ത്തിയിലാണ് വേഷത്തിലല്ല വേണ്ടതെന്ന് രാഹുലിനെ ഉദ്ദേശിച്ച് സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ തോല്‍വിക്ക് കാരണക്കാരനായ പി രാമകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിനു വോട്ടുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടികളെക്കുറിച്ച് പഠിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest